കാറില്‍ വന്ന യുവതിയുടെയും യുവാവിന്റെയും ചിത്രങ്ങള്‍ എടുത്തു ഭീഷണി, പ്രളയകാലത്തെ ഹീറോ ജയ്‌സലിനതിരെ കേസ്

LATEST UPDATES

6/recent/ticker-posts

കാറില്‍ വന്ന യുവതിയുടെയും യുവാവിന്റെയും ചിത്രങ്ങള്‍ എടുത്തു ഭീഷണി, പ്രളയകാലത്തെ ഹീറോ ജയ്‌സലിനതിരെ കേസ്

 

മലപ്പുറം: സ്വന്തം ശരീരം ചവിട്ടുപടിയാക്കി പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച സന്നദ്ധ പ്രവര്‍ത്തകന്‍ ജയ്‌സലിനെതിരെ സദാചാര ഗുണ്ടായിസത്തിനു കേസ്. ബീച്ചില്‍ എത്തിയ യുവാവിനും യുവതിക്കുമെതിരേ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് താനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജയ്‌സലും കൂട്ടുപ്രതിയും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.


ഏപ്രില്‍ 15ന് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ കാറിലെത്തിയ യുവാവിനെയും യുവതിയെയും ജെയ്‌സലും സുഹൃത്തും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജെയ്‌സല്‍ ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിള്‍ പേ വഴി ജെയ്‌സലിന്റെ അക്കൗണ്ടിലേക്ക്  5000 രൂപ ട്രാന്‍്‌സ്ഫര്‍ ചെയ്തു. ബാക്കി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞാണ് അവിടെനിന്നു രക്ഷപ്പെട്ടത്. ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 


2018ലെ പ്രളയകാലത്താണ് ദുരിത ബാധിതര്‍ക്കു വെള്ളത്തില്‍ കയറാന്‍ ജയ്‌സല്‍ സ്വന്തം ശരീരം ചവിട്ടുപടിയായി നല്‍കിയത്. ഇതു വളരെയേറെ പ്രശംസിക്കപ്പെട്ടിരുന്നു.

Post a Comment

0 Comments