അജാനൂർ ഇഖ്ബാൽ ജംഗ്‌ഷനിൽ സംഘർഷത്തിന് പിന്നാലെ അബോധാവസ്ഥയിൽ റോഡിൽ കണ്ട സി പി എം പ്രവർത്തകന്റെ അരയിൽനിന്നും വാൾ കണ്ടെത്തി

അജാനൂർ ഇഖ്ബാൽ ജംഗ്‌ഷനിൽ സംഘർഷത്തിന് പിന്നാലെ അബോധാവസ്ഥയിൽ റോഡിൽ കണ്ട സി പി എം പ്രവർത്തകന്റെ അരയിൽനിന്നും വാൾ കണ്ടെത്തി

 

കാഞ്ഞങ്ങാട്: അജാനൂർ ഇഖ്ബാൽ ജംഗ്‌ഷനിൽ ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തിന് പിന്നാലെ റോഡരികിൽ അബോധാവസ്ഥയിൽ കണ്ട സി പി എം അനുഭാവിയായ യുവാവിന്റെ അരയിൽനിന്നും പോലീസ് വാൾ കണ്ടത്തി. ഇന്നലെ രാത്രി 9 മണിയോടെ സി പി എം പ്രവർത്തകരെന്ന് പറയുന്ന രണ്ടു യുവാക്കൾ മോട്ടോർ ബൈക്കിൽ എത്തി ഇഖ്ബാൽ ജംഗ്‌ഷനിലെ മുസ്ലിം ലീഗ് ഓഫീസിനു നേരെ മദ്യക്കുപ്പി എറിഞ്ഞിരുന്നു. ഇതേ തുടർന്ന് ലീഗ് പ്രവർത്തകർ സംഘടിക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. സ്ഥലത്ത് ഹോസ്ദുർഗ്ഗ് പോലീസും എത്തി. ഇഖ്ബാൽ ജംഗ്‌ഷനിൽ സംഘർഷം കെട്ടടങ്ങിയതിനു പിന്നാലെ രാത്രി 10.30 മണിയോടെ കൊളവയൽ ഇട്ടമ്മൽ റോഡിൽ സി പി എം അനുഭാവിയായ യുവാവിനെ ബൈക്ക് മറിഞ്ഞ് അബോധാവസ്ഥയിൽ കണ്ടെതുക്കുകയായിരുന്നു. വഴിയാത്രക്കാരാണ് അബോധാവസ്ഥയിൽ കണ്ട്  ഹോസ്ടര്ഗ്ഗ പോലീസിൽ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോളാണ് യുവാവിന്റെ അരയിൽ വാൾ കണ്ടെത്തിയത്. ആയുധം കൈവശം വെച്ചതിനു യുവാന്റെ പേരിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

0 Comments