രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ

LATEST UPDATES

6/recent/ticker-posts

രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ

 

തിരുവനന്തപുരം: വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വാക്‌സിനേഷൻ ക്യാംപുകൾ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറാനുള്ള സാധ്യതയുണ്ട്. അതിനാൽ, എല്ലാ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യം ഒരുക്കണമെന്നും ഐഎംഎ നിർദ്ദേശിച്ചു.


കേരളത്തിലെ രോഗവ്യാപനത്തിന് കാരണമായത് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണെന്ന് ഐഎംഎ അധികൃതർ പറയുന്നു. വോട്ടെണ്ണൽ ദിനത്തിൽ കടുത്ത നിയന്ത്രണങ്ങൾ വേണം. രണ്ടാം തരംഗത്തിൽ രോഗവ്യാപനവും മരണനിരക്കും കൂടുതലാണെന്നും ഐഎംഎ പറഞ്ഞു.


അതേസമയം, സംസ്‌ഥാനത്ത്‌ നടക്കുന്ന കൂട്ടപരിശോധന അശാസ്‌ത്രീയമാണെന്ന് സർക്കാർ ഡോക്‌ടർമാർ വിലയിരുത്തി. ഫലം വൈകുന്നത് പ്രതിസന്ധിയാണ്. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്നും കെജിഎംഒഎ (Kerala Government Medical Officer’s Association) ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments