സരിത എസ് നായരെ കാഞ്ഞങ്ങാട് ജയിലിലാക്കി

LATEST UPDATES

6/recent/ticker-posts

സരിത എസ് നായരെ കാഞ്ഞങ്ങാട് ജയിലിലാക്കി

 

കാഞ്ഞങ്ങാട്: സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിലായ പ്രതി സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ളോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കൂടുതൽ ക്വാറന്റെയ്ൻ സൗകര്യമുള്ളത് പരിഗണിച്ചാണ് നടപടി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 27 വരെ കോഴിക്കോട് സിജെഎം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്‌തത്‌. സോളാർ പാനൽ സ്‌ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലായിരുന്നു അറസ്‌റ്റ്.

Post a Comment

0 Comments