ബുധനാഴ്‌ച, സെപ്റ്റംബർ 23, 2026


കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ ആംബുലന്‍സ് ഓട്ടോയിലിടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ അബ്ദുള്ള (65)യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (ബുധന്‍) രാവിലെയാണ് അപകടം. ഗള്‍ഫില്‍ മരണപ്പെട്ട ചിത്താരി സ്വദേശിയുടെ മൃതദേഹവുമായി പോവുകയായിരുന്നു ആംബുലന്‍സ്. പഴയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ ഓട്ടോയില്‍ ഇടിച്ച ആംബുലന്‍സ് എസ്ടിയു തൊഴിലാളികളുടെ വിശ്രമ സ്ഥലത്തേക്ക് ഇടിച്ചു കയറിയാണ് നിന്നത്. സ്ഥലത്ത് ആൾക്കാർ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ