ഇന്ത്യ-യു.എ.ഇ വിമാനയാത്ര; മെയ് 5 മുതല്‍, ബുക്കിംഗ് ആരംഭിച്ചു

LATEST UPDATES

6/recent/ticker-posts

ഇന്ത്യ-യു.എ.ഇ വിമാനയാത്ര; മെയ് 5 മുതല്‍, ബുക്കിംഗ് ആരംഭിച്ചു

 ​



പത്ത് ദിവസത്തെ യാത്രാവിലക്കിന് ശേഷം ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് അടുത്ത മാസം പുനരാരംഭിക്കുന്ന വിമാനങ്ങളുടെ നിരക്ക് കുതിച്ചുയര്‍ന്നു. വിമാന യാത്രയ്ക്കുള്ള വിലക്ക് മാറിയതോടെ ആളുകള്‍ യു‌.എ.ഇയിലേക്ക് മടങ്ങാന്‍ തിരക്കുകൂട്ടുകയാണ്. ഏപ്രില്‍ 24 മുതലാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് 10 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിന്റെ കാലാവധി അവസാനിക്കുന്ന മെയ് 5 മുതല്‍ ഇരുരാജ്യങ്ങളിലേക്കും വിമാനക്കമ്പനികള്‍ ബുക്കിങ് ആരംഭിച്ചു.


മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ മെയ് 5 ന് പുനരാരംഭിക്കുന്നതായി ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ നിന്നും വ്യക്തമായി. ഇവയില്‍ വണ്‍വേ ബിസിനസ് ക്ലാസ് വിമാന നിരക്ക് 146,000 രൂപയില്‍ വിറ്റുപോയി. ഇതേ റൂട്ടിലെ വണ്‍വേ വിമാന നിരക്ക് മെയ് 6 ന് 35,200 രൂപ യും ഒരു ദിവസം കഴിഞ്ഞ് 57,907 രൂപയുമായി വര്‍ധിച്ചു.

Post a Comment

0 Comments