പള്ളികളിൽ 50പേർ മാത്രം; ചെറിയപള്ളികളാണെങ്കിൽ എണ്ണം ചുരുക്കണം

LATEST UPDATES

6/recent/ticker-posts

പള്ളികളിൽ 50പേർ മാത്രം; ചെറിയപള്ളികളാണെങ്കിൽ എണ്ണം ചുരുക്കണം


 

തിരുവനന്തപുരം∙ സംസ്ഥാനത്ത് 21,890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 96,378 സാംപിളുകളാണ് പരിശോധിച്ചത്. 2,32,812 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 28 പേർ മരിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവാഹചടങ്ങിൽ 50പേർമാത്രം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലില്‍ റജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങിൽ പരമാവധി 20പേർ. റമദാൻ ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളിൽ 50പേർ മാത്രം. ചെറിയപള്ളികളാണെങ്കിൽ എണ്ണം ചുരുക്കണം. കലക്ടർമാർ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം.


നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയത്തിൽ ഭക്ഷണവും തീർഥവും നൽകുന്നത് തൽക്കാലം ഒഴിവാക്കണം. സിനിമാ തിയറ്റർ, ഷോപ്പിങ് മാൾ, ജിം, ക്ലബ്ബ്, സ്പോർട് കോംപ്ലക്സ്, നീന്തൽകുളം, വിനോദപാർക്ക്, ബാറുകൾ, വിദേശ മദ്യശാലകൾ എന്നിവയുടെപ്രവർത്തനം തൽക്കാലം വേണ്ടെന്നു വയ്ക്കും. മേയ് രണ്ടിനും അടുത്തദിവസവും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ ഇന്നു ചേർന്ന സർവകക്ഷിയോഗം ചർച്ച ചെയ്തു. ആഹ്ളാദ പ്രകടനം ഒഴിവാക്കണം എന്ന നിർദേശമാണ് യോഗത്തിൽ ഉയർന്നത്. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുത്. ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജൻറുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കും മാത്രമേ അവിടെ പ്രവേശനം ഉണ്ടാകൂ. രണ്ടുതവണ കോവിഡ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ എടുത്തവർക്കും മാത്രമേ പ്രവേശനമുള്ളൂ. ഉദ്യോഗസ്ഥർക്കും ഇത് ബാധകം.

Post a Comment

0 Comments