പുലി പേടി ഒഴിയാതെ കാഞ്ഞങ്ങാട്; പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

പുലി പേടി ഒഴിയാതെ കാഞ്ഞങ്ങാട്; പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി

 


കാഞ്ഞങ്ങാട്: കോവിഡിന് പിന്നാലെ പുലി പേടി ഒഴിയാതെ കാഞ്ഞങ്ങാട്. കഴിഞ്ഞ ദിവസം മാവുങ്കാല്‍ ഉദയം കുന്ന്് വീട്ടു പരിസരത്ത്് വീട്ടുടമ പുലിയെ കണ്ടതാണ് അവസാന സംഭവം. ഇങ്ങനെ ദിനം പ്രതി പുലിയെ കാണുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ദിവസമാണ് മാവുങ്കാല്‍ മേലടുക്കത്ത് പുലിയുടെതെന്ന് കരുതുന്ന കാല്‍പാടുകള്‍ കണ്ടെത്തിയത്. എന്നാല്‍ കാല്‍പാടുകള്‍ വ്യക്തതയില്ലാ യെന്ന് വനം വകുപ്പ് പറയുന്നത്.മുത്തപ്പന്‍ തറയ്ക്ക്് സമീപത്തെ കെ.വി ശ്യാമളയാണ് ആദ്യം പുലിയെ കണ്ടത്. ഇവര്‍ തുണി ഉണക്കാന്‍ ഇടുന്നതിനിടയില്‍ വീടിന് മുകളില്‍ പുലി യെ കാണുകയായിരുന്നു.

ഇവിടെ തന്നെ പിറ്റേന്ന് രണ്ടു യുവാക്കളും പുലിയെ കണ്ടു. ഇതോടെ പുലിയെ പിടികൂടാന്‍ വനം വകുപ്പ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇതുവ രെ പുലി ഇതില്‍ കുടുങ്ങിയിട്ടില്ല. കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ പുലിയെ പിടികൂടുന്നതിനായി വ്യാപക തിരിച്ചിലാണ് നടക്കുന്നത്. അതിനിടയില്‍ പുല്ലൂരിലും  മി ങ്ങോത്തും പുലി യെ ക ണ്ടെതായി വിവരം പുറത്ത് വരുന്നുണ്ട്. പുലിയു ണ്ടെന്ന് പൂര്‍ണ്ണമായും കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫിസ്.

Post a Comment

0 Comments