ഇന്ത്യയെ ചേർത്ത് പിടിച്ച് ന്യൂസീലന്‍ഡും. ഇന്ത്യയ്ക്ക് ഒരു മില്യൺ ന്യൂസീലൻഡ് ഡോളറിന്‍റെ സഹായം നല്‍കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും ഈ തുക നൽകുക. ഇതു ഉപയോഗിച്ച് ഓക്സിജൻ അടക്കമുള്ള കൊവിഡ് പ്രതിരോധപ്രവർത്തനത്തിന് ആവശ്യമുള്ളവ വാങ്ങി വിതരണം ചെയ്യുമെന്നും ജസീന്ത വ്യക്തമാക്കി.
റെഡ് ക്രോസ് വഴിയാണ് ഇന്ത്യയ്ക്ക് സഹായമെത്തിക്കുകയെന്ന് വിദേശകാര്യ മന്ത്രി നാനിയ മഹൂതയും അറിയിച്ചു.
'ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയ്ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഇന്ത്യയിലെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു', മഹൂത പറഞ്ഞു.
ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. തുടര്‍ന്നും സഹായങ്ങളുണ്ടാകും. കൊവിഡ് ജീവനെടുത്തവരുടെ കുടുംബങ്ങളോട് അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രി നാനിയ മഹൂത പറഞ്ഞു.
*മീഡിയാ പ്ലസ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://chat.whatsapp.com/FDzwjqqhiMXLqUf1AKkaKG
0 Comments