ദുബൈ നഗരത്തിലുണ്ടായ സംഘട്ടനത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് കുത്തേറ്റു. സംഭവത്തിൽ 10 പ്രതികളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. നാഇഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസമാണ് ഏറ്റുമുട്ടലുണ്ടായത്.
5000 ദിർഹത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 13 പേരടങ്ങുന്ന സംഘം കത്തിയും ബാറ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് സംഘത്തിലെ മരിച്ചുവീണവരെയും കുത്തേറ്റവരെയും ഉപേക്ഷിച്ച് ഏഴുപേർ രക്ഷപ്പെട്ടിരുന്നു. ഇവരെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. അറസ്റ്റിലായ പത്ത് പേരും ഏഷ്യൻ രാജ്യത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
മീഡിയാ പ്ലസ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FDzwjqqhiMXLqUf1AKkaKG
0 Comments