യു.പിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത് 577 അധ്യാപകര്‍

യു.പിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത് 577 അധ്യാപകര്‍

 


ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 577 അധ്യാപകരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും മരിച്ചതായി യു.പിയിലെ ടീച്ചേഴ്‌സ് യൂണിയന്‍. ഇത് സംബന്ധിച്ച പട്ടിക യൂണിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.മെയ് 2 നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ നീട്ടിവെക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.കൊവിഡിനെ തുടര്‍ന്ന് മരണമടഞ്ഞ 71 ജില്ലകളില്‍ നിന്നുള്ള 577 അധ്യാപകരുടെ പേരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതായി യു.പി ശിക്ഷാ മഹാസംഗ പ്രസിഡന്റ് ദിനേശ് ചന്ദ്ര ശര്‍മ്മ പറഞ്ഞു.പഞ്ചായത്ത് വോട്ടെടുപ്പിനിടെ കൊവിഡ് മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചതായി ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.

Post a Comment

0 Comments