ഭർത്താവിനെ വേണ്ട, ഭർതൃ പിതാവിനെ മതിയെന്ന് ഒളിച്ചോടിയ യുവതി

LATEST UPDATES

6/recent/ticker-posts

ഭർത്താവിനെ വേണ്ട, ഭർതൃ പിതാവിനെ മതിയെന്ന് ഒളിച്ചോടിയ യുവതി

 



കാഞ്ഞങ്ങാട്:  മാലോം വള്ളിക്കൊച്ചിയിൽ നിന്നും വീടുവിട്ട കമിതാക്കളായ അമ്മായിഅച്ചനും, മരുമകളും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെ കോടതി ഇവരെ സ്വന്തം ഇഷ്ടത്തിന് വിട്ടയച്ചു. വള്ളിക്കൊച്ചിയിൽ നിന്നും വീടുവിട്ട അന്ത്യാങ്കുളം വിൻസന്റ് 61, അദ്ദേഹത്തിന്റെ മകന്റെ ഭാര്യ റാണി 33, എന്നിവരാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. റാണിയുടെ എട്ട് വയസ്സുള്ള മകനെയും കോടതി ഇവരോടൊപ്പം വിട്ടയച്ചു.


ദീർഘനാൾ നീണ്ടുനിന്ന അപൂർവ്വ പ്രണയത്തിനൊടുവിലാണ് അമ്മായിഅച്ചനും, മരുമകളും വീടുവിട്ടത്. 6 ദിവസം മുമ്പ് വള്ളിക്കൊച്ചിയിൽ നിന്നും കാണാതായ കമിതാക്കളെ ഇന്നലെ ചാലക്കുടിയിലാണ് പോലീസ് കണ്ടെത്തിയത്. വിൻസന്റിനെ കാണാനില്ലെന്ന് ഭാര്യ വത്സമ്മ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന്  വെള്ളരിക്കുണ്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.


ഏപ്രിൽ 23 നാണ് വിൻസന്റും, റാണിയും വീടുവിട്ടത്. 24, 25 തീയ്യതികളിൽ ഇരുവരും പയ്യന്നൂരിലുണ്ടായിരുന്നു. വെള്ളരിക്കുണ്ട് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇരുവരും,  ചാലക്കുടിയിലുണ്ടെന്ന്  കണ്ടെത്തിയത്. ചാലക്കുടി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത ഇരുവരെയും വെള്ളരിക്കുണ്ട് പോലീസ് കഴിഞ്ഞ ദിവസം ചാലക്കുടിയിലെത്തി കസ്റ്റഡിയിലെടുത്ത് ഇന്നലെ  കോടതിയിൽ ഹാജരാക്കുകയായിരുന്നു.


ഇവരോടൊപ്പമുണ്ടായിരുന്ന ആൺകുട്ടി മാതാവിനോടൊപ്പം പോകാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെയും ഒപ്പം വിട്ടയച്ചത്. സ്വകാര്യാശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്ന റാണിയെ വിൻസന്റിന്റെ മകനും, ആംബുലൻസ് ഡ്രൈവറുമായ പ്രിൻസ് വിവാഹം കഴിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. ഈ ബന്ധത്തിൽ ദമ്പതികൾക്ക് 2 മക്കളുണ്ട്. ഇതിൽ ഇളയ കുട്ടിയെയാണ് റാണി ഏറ്റെടുത്തത്. മൂത്ത പെൺകുട്ടി പിതാവിന്റെ സംരക്ഷണയിലാണ്.


റാണിയുമായി പിതാവിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിൻസ് ഭാര്യയെ സ്വന്തം വീട്ടിൽ കൊണ്ടു വിട്ടിരുന്നെങ്കിലും, പ്രിൻസ് നേരിട്ടെത്തി റാണിയെ വീണ്ടും മാലോത്തേയ്ക്ക്  കൊണ്ടുവരികയായിരുന്നു.  ഇതു സംബന്ധിച്ച് തർക്കങ്ങളുണ്ടായതോടെയാണ് അമ്മായിയച്ചനും, മരുമകളും വീട് വിടാൻ തീരുമാനിച്ചത്.

Post a Comment

0 Comments