നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടർഭരണം ഉറപ്പിച്ച് കേരളത്തിൽ ഇടത് തരംഗം. സർവ്വ മേഖലയിലും അധിപത്യം പുലർത്തി ഇടതപക്ഷം മുന്നേറുകയാണ്.
പത്തിലേറെ ജില്ലകളിൽ മുന്നേറി 92 സീറ്റുകളിൽ എൽ.ഡി.എഫ് ലീഡ് ഉയർത്തി. യു.ഡി.എഫ് 45 സീറ്റിലേക്ക് ഒതുങ്ങി. മൂന്ന് സീറ്റിൽ എൻ.ഡി.എ ലീഡ് ചെയ്യുന്നു.
പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമായിരുന്നു. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്ന വിധത്തിൽ ആയിരുന്നു യു ഡി എഫ്. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാനാകും.
0 Comments