LATEST UPDATES

6/recent/ticker-posts

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി







കെ.സുധാകരന്‍ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വ. ജനറലിന്‍റെ അനുമതി. ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. ഹൈക്കോടതി അഭിഭാഷകനായ ജനാർദ ഷേണായിയുടെ ഹർജിയിലാണ് അനുമതി ഉത്തരവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധി പ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിലാണെന്നും സുധാകരൻ വിമർശിച്ചിരുന്നു.എന്നാല്‍, തന്റെ വാക്കുകളിൽ കോടതിയലക്ഷ്യം ഇല്ലെന്ന് കെ.സുധാകരൻ പ്രതികരിച്ചു. തന്നെ ശിക്ഷിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ട്. തന്റെ വാക്കിൽ തെറ്റില്ലെന്നും തിരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments