ചരിത്രം കുറിച്ച് ക്യാപ്റ്റൻ; കേരളത്തിൽ ഇടത് തരം​ഗം; ആധികാരിക വിജയം നേടി ഇടതുപക്ഷം

LATEST UPDATES

6/recent/ticker-posts

ചരിത്രം കുറിച്ച് ക്യാപ്റ്റൻ; കേരളത്തിൽ ഇടത് തരം​ഗം; ആധികാരിക വിജയം നേടി ഇടതുപക്ഷം

 



കേരളത്തിൽ ഇടത് തരം​ഗം.പിണറായി എന്ന ക്യാപ്റ്റന്റെ കരുത്തിൽ തുടർഭരണമുറപ്പിച്ചിരിക്കുകയാണ് എൽഡിഎഫ്.നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 92 സീറ്റുകളില്‍ എൽഡിഎഫ് മുന്നേറുകയാണ്. ഒരു അട്ടിമറിക്കും ഇനി സാധ്യതയില്ലാത്തവണ്ണം ഇടതുപക്ഷം ജയമുറപ്പിച്ച് കഴിഞ്ഞു. കണ്ണൂരില്‍ പതിനൊന്നില്‍ പത്ത്, തിരുവനന്തപുരത്ത് 14-ല്‍ 12, കൊല്ലത്ത് പതിനൊന്നില്‍ 10, ആലപ്പുഴയില്‍ ഒമ്പതില്‍ ഏഴ്‌, പാലക്കാട് പന്ത്രണ്ടില്‍ 9, തൃശൂരില്‍ 13ല്‍ 12. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എറണാകുളം, വയനാട്,മലപ്പുറം ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായിട്ടുള്ളത്.



തദ്ദേശതെരഞ്ഞെടുപ്പ് നല്‍കിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തെ ഭരണാനുകൂല വികാരത്തിനൊപ്പം പിണറായി വിജയന്റെ കരുത്തുറ്റ നായകത്വവും ജനപ്രീതിയും ജനക്ഷേമപ്രവര്‍ത്തനങ്ങളും ചേര്‍ന്നപ്പോള്‍ തുടര്‍ഭരണം എല്‍ഡിഎഫിന് ഉറച്ച ഉറപ്പായി മാറുകയായിരുന്നു. മുന്നണി സമവാക്യങ്ങളും വികസനനേട്ടങ്ങളും വോട്ടായി മാറിയപ്പോള്‍ ഭക്ഷ്യകിറ്റ് വിതരണവും ക്ഷേമപദ്ധതികളും വോട്ടിന് ഉറപ്പ് കൂട്ടി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെല്ലാം സർക്കാറിന്റെ വികസന നയത്തിന് പിന്നിൽ ഒന്നുമല്ലാതാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. പ്രീ പോൾ, പോസ്റ്റ് പോൾ സർവേകളെല്ലാം തന്നെ ഇടതു തുടർഭരണം ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തിയത്. ഇത് ശരിവയ്ക്കുന്ന ഫലമാണ് ഇപ്പോൾ പുറത്ത് വരുന്നതും.

Post a Comment

0 Comments