പിണറായി രണ്ടാം മന്ത്രി സഭ: കാസറഗോഡ് ജില്ലക്ക് ഇരട്ടി മധുരം

പിണറായി രണ്ടാം മന്ത്രി സഭ: കാസറഗോഡ് ജില്ലക്ക് ഇരട്ടി മധുരം

 


 

കാഞ്ഞങ്ങാട്: അടുത്ത ആഴ്ച സത്യ പ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്ന പിണറായി വിജയൻ്റെ രണ്ടാം മന്ത്രി സഭയിൽ പുതുമുഖങ്ങള്‍ക്ക് അവസരം നൽകാൻ സിപിഐഎം നീക്കം. തോമസ് ഐസക്കിൻ്റെ അഭാവത്തിൽ കളമശ്ശേരിയിൽ നിന്നുള്ള പി രാജീവന് ധനകാര്യ വകുപ്പ് എൽപ്പിച്ചേക്കും.

കെ കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ പുനരാലോചനയുണ്ട്. പാർട്ടിയിലെ യുവ നേതാക്കളിൽ ശ്രദ്ധേയനായ എം ബി രാജേഷ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, മുഹമ്മദ് റിയാസ്, ഡോ.ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ഉദുമയിൽ നിന്നുള്ള സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവരില്‍ നിന്നായിരിക്കും മറ്റു മന്ത്രിമാര്‍.

പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നീക്കമുണ്ട്. 

സിപിഐ ൽ നിന്നും സീനിയർ എംഎൽഎ, ഇ ചന്ദ്രശേഖരനെ മന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കാനാണ് സാധ്യത. സിപിഎം സി എച്ച് കുഞ്ഞമ്പുവിനെ പരിഗണിക്കുമ്പോൾ ജില്ലയിൽ നിന്നും രണ്ടു മന്ത്രിമാർ ഉണ്ടാവും. അത് പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ കാസറഗോഡ് ജില്ലയുടെ ഇരട്ടി മധുരമാവും

Post a Comment

0 Comments