രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന് രാഹുല്‍ ഗാന്ധി

LATEST UPDATES

6/recent/ticker-posts

രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന് രാഹുല്‍ ഗാന്ധി

 




ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം തടയാനുള്ള ഏക മാര്‍ഗം സമ്ബൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുന്നില്ലെന്നും സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.


മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ലെന്നും യഥാര്‍ത്ഥ വിവരം ജനങ്ങളുമായി പങ്കുവെയ്ക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ച സംഭവത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. മരിച്ചതാണോ അതോ കൊന്നതാണോ എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

Post a Comment

0 Comments