രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനൊപ്പം തന്നെ മികച്ച സുരക്ഷ ഉറപ്പാക്കി നടത്തിയിരുന്ന ഐപിഎല്ലിലും കൊവിഡ് പിടിമുറുക്കിത്തുടങ്ങിയിരുന്നു. എന്നാൽ ആദ്യ ഘട്ടങ്ങളിൽ ഐപിഎൽ മത്സരങ്ങൾ മാറ്റിവെക്കാതെ ബയോ ബബിൾ പ്രകാരം തന്നെ തുടരുകയായിരുന്നു. വിവിധ കോണിൽ നിന്ന് വിമർശനം ഉയർന്നിരുന്നുവെങ്കിലും മത്സരങ്ങൾ മാറ്റിവെക്കാൻ ബിസിസി തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ഐപിഎൽ ടീമുകളിൽ കൂടുതൽ പേരിലേക്ക് കൊവിഡ് പടർന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചു.
ഇന്ത്യയിലെ ബയോ ബബിൾ അത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നിരവധി വിദേശ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറി നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാൽ മത്സരങ്ങൾ തുടരാൻ തന്നെയായിരുന്നു ബിസിസിയുടെ തീരുമാനം. എന്നാൽ ഇപ്പോൾ കൂടുതൽ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഐപിഎൽ നിർത്തിവെക്കാൻ നിർബന്ധിതരാവുകയായിരുന്നു.
0 Comments