കൊല്‍ക്കത്ത: ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ അക്രമണം. മേദിനിപൂരില്‍ വച്ചായിരുന്നു കാര്‍ തകര്‍ത്തത്. ടിഎംസി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരന്‍ ആരോപിച്ചു.
അക്രമത്തില്‍ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പുറകിലെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് മിഡ്‌നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവച്ചു.
ഇന്ന് രാവിലെ 11 മണിയോടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് മുതല്‍ അദ്ദേഹം മേദിനിപ്പൂരിലായിരുന്നു. ബംഗാളില്‍ തൃണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെയും അവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനായുമാണ് ഏപ്രില്‍ നാലിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്‌ക്കൊപ്പം ബംഗാളില്‍ എത്തിയത്.
0 Comments