കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; പ്രദേശത്തെ ജനങ്ങളെ മാറ്റുന്നു

കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; പ്രദേശത്തെ ജനങ്ങളെ മാറ്റുന്നു

 



കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ശ്രമം അഗ്നിശമന സേന ആരംഭിച്ചു.നിറയെ ലോഡുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.


വാതകചോര്‍ച്ച സംഭവിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ബൈപ്പാസ് വഴി വരുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് സമാനമായ നിലയില്‍ ഇതേ സ്ഥലത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.

Post a Comment

0 Comments