നിയന്ത്രണങ്ങള്‍ ലംഘിച്ച് ബാര്‍ബര്‍ ഷോപ്പ് തുറന്നു; ഉടമയ്‌ക്കെതിരേ കേസ്

നിയന്ത്രണങ്ങള്‍ ലംഘിച്ച് ബാര്‍ബര്‍ ഷോപ്പ് തുറന്നു; ഉടമയ്‌ക്കെതിരേ കേസ്


നീലേശ്വരം: കോവിഡ് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ബാര്‍ബര്‍ ഷോപ്പ് തുറന്നു പ്രവര്‍ത്തിച്ചതിന് ഉടമക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. നീലേശ്വരം കൊട്ടുമ്പുറത്തെ അംബിക ഹെയര്‍ ഡ്രസസ് ഉടമ തമിഴ്നാട് സ്വദേശി രാമയ്യനെതിരേയാണ് എസ്.ഐ കെ.വി സുമേഷ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കര്‍ശന നിയന്ത്രണം നിലനില്‍ക്കെയായിരുന്നു ബാര്‍ബര്‍ ഷോപ്പുടമയുടെ ധിക്കാര നടപടി.

Post a Comment

0 Comments