അധോലോക നായകൻ ഛോട്ടാ രാജൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി എയിംസ്. നേരത്തെ കൊവിഡ് ബാധയെ തുടര്‍ന്ന് ഛോട്ടാ രാജൻ മരിച്ചു എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൊവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജനെ, തിഹാര്‍ ജയിലിലെ ഏകാന്ത തടവില്‍ നിന്ന്,ഏപ്രില്‍ 26-നാണ് എയിംസിലേക്ക് മാറ്റിയത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാ രാജനെതിരെ മുംബൈയിലുള്ളത്. മാധ്യമ പ്രവര്‍ത്തകനായ ജ്യോതിര്‍മോയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ 2018-ല്‍ ഛോട്ടാ രാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
നേരത്തെ രാജ്യംവിട്ട ഛോട്ടാ രാജനെ 2015-ലാണ് ഇന്‍ഡോനീഷ്യയില്‍നിന്ന് പിടികൂടി തിരികെ എത്തിച്ചത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരി ക്കുകയായിരുന്നു.തിഹാര്‍ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഛോട്ടാ രാജന്‍ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. എന്നിട്ടും തിങ്കളാഴ്ചയോടെ രാജന് കൊവിഡ് പോസിറ്റീവ് ആയത് എങ്ങനെ എന്നതില്‍ ആദ്യമൊക്കെ ജയില്‍ അധികൃതര്‍ക്കും അതിശയമുണ്ടായിരുന്നു.ഒരു പക്ഷെ, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലുമൊരു ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്നാകാം രാജന് രോഗം പകര്‍ന്നു കിട്ടിയത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
0 Comments