കാഞ്ഞങ്ങാട്: കോവിഡിന്റെ രണ്ടാം തരംഗം രാജ്യം മുഴുവൻ പിടിപെടുന്ന സാഹചര്യത്തിൽ,രോഗ ബാധിതരെ ചികിൽസിക്കുന്നതിനായി അജാനൂർ പഞ്ചായത്ത് വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിലേക്ക് കാഞ്ഞങ്ങാട് മർച്ചന്റ്‌സ് യൂത്ത് വിംഗ് ന്റെ നേതൃത്വത്തിൽ കിടക്കകൾ നൽകി. കിടക്കകൾ യൂത്ത് വിംഗ് പ്രസിഡന്റ് സി.കെ ആസിഫ് പഞ്ചായത്ത് പ്രസിഡന്റ് ശോഭയ്ക്ക് കൈമാറി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ്, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി രഞ്ജിത്ത് കൊവ്വൽ, വൈസ് പ്രസിഡന്റ് ഷിനോയ്,പ്രവർത്തക സമിതി അംഗം ഹാരി എന്നിവർ സംബന്ധിച്ചു.
0 Comments