കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളി സ്വദേശിയായ യുവാവ് പഴയങ്ങാടിയിൽ മുങ്ങി മരിച്ചു. കാട്ടിപ്പാറയിലെ പരേതനായ ഉമ്മറിൻ്റെയും സുഹ്റയുടെയും മകൻ ഷെഫീഖ് ( 24 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ മാതൃസഹോദരി ഭർത്താവിൻ്റെ കൂടെ പഴയങ്ങാടി പുഴയിൽ കക്ക വാരുന്നതിനിടയിൽ ഒഴുക്കിൽപ്പെടുയായിരുന്നു. രക്ഷിച്ച് കരയിൽ എത്തിച്ച് ശേഷം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി. സഹോദരങ്ങൾ :ആഷിക് (ഗൾഫ് ), ഷിഫാന ,ഷഹാന , ഷുഹൈല.
0 Comments