എത്ര ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് വ്യക്‌തമാക്കണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം

LATEST UPDATES

6/recent/ticker-posts

എത്ര ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് വ്യക്‌തമാക്കണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം

 



കൊച്ചി: കോവിഡ് വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. കേരളത്തിൽ വാക്‌സിൻ സ്‌റ്റോക്കിന്റെ വിശദാംശങ്ങള്‍ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.


സ്‌റ്റോക്ക് വെളിപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്.


നിലവിൽ എത്ര ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് സർക്കാർ വ്യക്‌തമാക്കണം, വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് സപ്ളൈ കലണ്ടർ തയ്യാറാക്കി ജനങ്ങൾക്കിടയിലെ ആശങ്ക പരിഹരിക്കണം, ഹരജി തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്‌സിൻ വിൽപന തടയണം എന്നിവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങൾ. ഹരജി ഹൈക്കോടതി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.

Post a Comment

0 Comments