സിബിഐ ഓഫീസിന് നേരെ കല്ലേറ്

LATEST UPDATES

6/recent/ticker-posts

സിബിഐ ഓഫീസിന് നേരെ കല്ലേറ്




തൃണമൂൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ സിബിഐ ഓഫീസിന് നേരെ കല്ലേറ്.ബാരിക്കേഡുകൾ തൃണമൂൽ പ്രവർത്തകർ എടുത്തുമാറ്റി. കൊൽക്കത്ത സിബിഐ ഓഫീസിനു മുമ്പിൽ സംഘർഷാവസ്ഥയാണ് അരങ്ങേറുന്നത്. സംഭവത്തിൽ ഗവർണർ ആശങ്ക അറിയിച്ചു. നാരദ കൈക്കൂലി കേസിലാണ് മന്ത്രിസഭയിലെ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി എന്നിവരെ സിബിഐ അറസ്റ്റു ചെയ്തത്. ഇതിൽ പ്രകോപിതയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സി. ബി.ഐ ഓഫീസിൽ എത്തിയിരുന്നു. മന്ത്രിമാരുടെ അറസ്റ്റിനു തൊട്ടുപിന്നാലെ മമത കൊൽക്കത്തയിലെ സിബിഐ ഓഫിസിലെത്തി. ‘എന്നെയും അറസ്റ്റ് ചെയ്യൂ’ എന്നു മമത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്നാണു റിപ്പോർട്ട്.


‘സ്പീക്കറുടെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതിയില്ലാതെ സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ നിയമമില്ല. എന്റെ മന്ത്രിമാരെ നിങ്ങൾ അറസ്റ്റ് ചെയ്യുകയാണെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യണം എന്ന് മമത സിബിഐ സംഘത്തോടു പറഞ്ഞതായി അഭിഭാഷകൻ അനിന്ദോ റാവത്ത് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. മമതയുടെ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരും ബംഗാളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിന്റെ തുടർച്ചയാണ് സിബിഐയെ ഉപയോഗിച്ചുള്ള നീക്കമെന്നാണ് ആരോപണം.

Post a Comment

0 Comments