LATEST UPDATES

6/recent/ticker-posts

റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് വിതരണം തുടങ്ങി, വില ഡോസിന് 995 രൂപ

 


ന്യുഡെല്‍ഹി: റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് വിതരണം തുടങ്ങി. ഡോസിന് 995.40 രൂപയാണ് വില. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് വാക്സിനേഷന്‍ തുടങ്ങിയത്. റെഡ്ഡീസ് ലബോറട്ടറിയാണ് രാജ്യത്ത് സ്പുട്‌നിക് വിതരണം ചെയ്യുന്നത്. ഇറക്കുമതി ചെയ്ത വാക്സിനായതിനാലാണ് 995 രൂപ ഈടാക്കുന്നതെന്നും ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതോടെ വില കുറയുമെന്നും നിര്‍മ്മാതാക്കളായ ഡോ. റെഡ്ഡീസ് ലബോട്ടറീസ് അറിയിച്ചിരുന്നു.


അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് ആശ്വാസമാകുന്നുണ്ട്. അതേസമയം മരണസംഖ്യ കൂടുതലായി തുടരുന്നു. 2.82 ലക്ഷം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകള്‍ക്കിടെ 4,100 പേര്‍ രോഗബാധിതരായി മരണമടഞ്ഞു.

Post a Comment

0 Comments