പലസ്തീൻ ജനതയ്ക്ക് ഐക്യദാർദ്ധ്യവുമായി നാഷണൽ യൂത്ത് ലീഗ് ഗൃഹാങ്കണ പ്രതിഷേധം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

പലസ്തീൻ ജനതയ്ക്ക് ഐക്യദാർദ്ധ്യവുമായി നാഷണൽ യൂത്ത് ലീഗ് ഗൃഹാങ്കണ പ്രതിഷേധം സംഘടിപ്പിച്ചു

 



കാഞ്ഞങ്ങാട് : ഇസ്രായേൽ ഭരണകൂടം പീഡിപ്പിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഗൃഹാങ്കണ പ്രതിഷേധം സംഘടിപ്പിച്ചു . ജനിച്ച മണ്ണിൽ ഒരു ജനതയ്ക്കു അഭയം കൊടുത്തു എന്നതിന്റെ പലസ്തീൻ ജനത ക്രൂരമായി വേട്ടയാടപ്പെടുകയാണ് .ഇത് മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനമാണ് . ഇസ്രായേൽ പട്ടാളത്തിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമാകുമ്പോഴും പലസ്തീനിനെ തീവ്രവാദ പട്ടം ചാർത്തി കൊടുക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശ്കതികൾ ഇസ്രയേലിനേക്കാൾ വലിയ ക്രൂരതയാണ് അടിച്ചമർത്തപ്പെട്ട കൊണ്ടിരിക്കുന്ന ഒരു ജനതയോട് ചെയ്തു കൊണ്ടിരിക്കുന്നത് . ലോകത്തിലെ മുഴുവൻ രാജ്യങ്ങളും അതിജീവനത്തിന് വേണ്ടി പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർദ്ദ്യം പ്രഖ്യാപിച്ച് മുന്നോട്ട് വരണമെന്ന് ഐ എൻ എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം പറഞ്ഞു . വീട്ടു മുറ്റത്ത് ഗൃഹാങ്കണ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുക ആയിരുന്നു അദ്ദേഹം . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാഷണൽ യൂത്ത് ലീഗ് നേതാക്കളായ അഡ്വ ഷെയ്ക്ക് ഹനീഫ, ഹനീഫ് പി എച്ച് , സിദ്ദീഖ് ചെങ്കള , റഹീം ബെണ്ടിച്ചാൽ , മുസമ്മിൽ കോട്ടപ്പുറം തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി . കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു .


Post a Comment

0 Comments