പ്രവാസികള്‍ക്ക് വാക്സിനേഷന്‍ ഇടവേളയില്‍ ഇളവ്; കൊവിഷീല്‍ഡ് രണ്ടാം ഡോസ് നേരത്തെ നൽകും

പ്രവാസികള്‍ക്ക് വാക്സിനേഷന്‍ ഇടവേളയില്‍ ഇളവ്; കൊവിഷീല്‍ഡ് രണ്ടാം ഡോസ് നേരത്തെ നൽകും

 



വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ പ്രത്യേക പരിഗണന നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശ രാജ്യങ്ങളില്‍ അംഗീകാരമുള്ള കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കും. ഒപ്പം രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്‍ക്കാനും തീരുമാനിച്ചു. ആദ്യ ഡോസ് എടുത്ത് നാല് മുതല്‍ ആറ് ആഴ്‍ച വരെ കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് നല്‍കാനാണ് തീരുമാനം. 


സംസ്ഥാനം വിലകൊടുത്തുവാങ്ങിയ വാക്സിനായിരിക്കും പ്രവാസികള്‍ക്കും വിദേശത്ത് പഠന ആവശ്യങ്ങള്‍ക്കും പോകുന്നവര്‍ക്ക് നല്‍കുക. ഒപ്പം പാസ്‍പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ പ്രത്യേക സര്‍ട്ടിഫിക്കറ്റും ഇവര്‍ക്കും നല്‍കും. അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. പ്രത്യേക ആനുകൂല്യങ്ങള്‍ക്കായി വിദേശത്ത് തൊഴില്‍ ചെയ്യുന്നതിന്റെയും വിസ, അഡ്‍മിഷന്‍ രേഖകളും ഹാജരാക്കണം. പ്രവാസികള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട്.


Post a Comment

0 Comments