ഇറച്ചിക്കോഴിക്ക് പലവില; കാഞ്ഞങ്ങാട്ട് 70 രൂപ, മലയോരത്ത് 125

LATEST UPDATES

6/recent/ticker-posts

ഇറച്ചിക്കോഴിക്ക് പലവില; കാഞ്ഞങ്ങാട്ട് 70 രൂപ, മലയോരത്ത് 125

 



രാജപുരം:  കാസർകോട് ജില്ലയിൽ ഇറച്ചിക്കോഴിക്ക് തോന്നിയ വില. ഒരു കിലോ കോഴിക്ക് 75 രൂപ മുതൽ 125 രൂപ വരെയാണ് ഇന്ന് വിവിധ കടകളിൽ ഈടാക്കുന്നത്. കോഴി വ്യാപാരികൾ തോന്നിയ വില ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുമ്പോൾ, സപ്ലൈകോ ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് മിണ്ടാട്ടമില്ല. കാഞ്ഞങ്ങാട് മേഖലയിൽ വിവിധ സ്ഥലങ്ങളിലുള്ള കടകളിൽ ഇന്ന് വിത്യസ്ത വിലകളാണ് ഇറച്ചിക്കോഴിക്ക് ഈടാക്കുന്നത്.


കല്ലൂരാവിയിലെ രണ്ട് കോഴിക്കടകളിൽ ഒരിടത്ത് 70 രൂപ ഈടാക്കുമ്പോൾ, മറ്റൊരു കടയിലെ ഒരു കിലോ കോഴി വില 80 രൂപയാണ്. കാഞ്ഞങ്ങാട് ഭാഗത്തേക്കെത്തുമ്പോൾ,  വില 90 മുതൽ 100 രൂപ വരെയാണ്.  മലയോര മേഖലകളിലെ ചില കോഴി വ്യാപാരികൾ ഇന്ന് ഒരു കിലോ കോഴിക്ക് ഈടാക്കിയത് 125 രൂപയാണെന്ന് പരാതിയുണ്ട്. 


വിശുദ്ധ റംസാന്റെയും, കോവിഡിന്റെയും മറവിലാണ് കോഴി വ്യാപാരികൾ പകൽ കൊള്ളക്കിറങ്ങിയത്. വ്യാപാരികൾ തോന്നിയ വില ഈടാക്കുമ്പോൾ കോഴി വില കൃത്യമായെത്രയാണെന്ന് ഉപഭോക്താവിന് അറിയുന്നുമില്ല. കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള വില വിവരപ്പട്ടികയിൽ പല കടകളിലും പല വിലകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒാരോ ദിവസവും വില മാറി മറിയുന്നതു മൂലം യഥാർത്ഥ വില ഉപഭോക്താവിന് അറിയാനും സാധിക്കുന്നില്ല.


മൊത്ത വ്യാപാര വിലയിൽ നിന്നും മാന്യമായ ലാഭ വിഹിതമെടുത്ത് വ്യാപാരം നടത്തുന്ന  കോഴി വ്യാപാരികളുണ്ടെങ്കിലും ഒരു വിഭാഗം വ്യാപാരികൾ കോവിഡിന്റെ മറവിൽ കൊള്ള ലാഭമുണ്ടാക്കുന്നു. കോഴിക്കടകളിലെ പിടിച്ചുപറി സംബന്ധിച്ചും വിത്യസ്ത വിലക്കെതിരെയും വ്യാപക പരാതി ഉയർന്നതിനെതുടർന്ന് നേരത്തെ സപ്ലൈ ഒാഫീസ് അധികൃതർ പരിശോധന നടത്തി യഥാർത്ഥ വില ഈടാക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

Post a Comment

0 Comments