പി.പി കുഞ്ഞബ്ദുല്ല ; സ്നേഹ സൗഹാർദ്ദം നില നിർത്തിയ മാധ്യമ പ്രവർത്തകൻ; കാഞ്ഞങ്ങാട് പ്രസ് ഫോറം

LATEST UPDATES

6/recent/ticker-posts

പി.പി കുഞ്ഞബ്ദുല്ല ; സ്നേഹ സൗഹാർദ്ദം നില നിർത്തിയ മാധ്യമ പ്രവർത്തകൻ; കാഞ്ഞങ്ങാട് പ്രസ് ഫോറം

 




കാഞ്ഞങ്ങാട് : കഴിഞ്ഞ ദിവസം നിര്യാതനായ  പി പി കുഞ്ഞബ്ദുല്ല സ്നേഹ സൗഹർദ്ദം നില നിർത്തിയ മാധ്യമ പ്രവർത്തനായിരുന്നുവെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപിച്ച പി. പി കുഞ്ഞബ്ദുല്ല അനുസ്മരണം അഭിപ്രായപെട്ടു. അബുദാബിയിലും കാഞ്ഞങ്ങാടുമായി മാധ്യമ പ്രവർത്തനം നടത്തിയ കുഞ്ഞബ്ദുല്ലാക്ക് എല്ലായിടത്തും നല്ലൊരു സൗഹാർദ്ദ വലയമുണ്ടായിരുന്നു. മാധ്യമ പ്രവർത്തനത്തിൽ മാത്രം ഒതുങ്ങിയതായിരുന്നില്ല പി.പിയുടെ ജീവിതം. പൊതുപ്രവർത്തനം അടക്കം വിപുലമായ ലോകം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസ് ഫോറം പ്രസിഡന്റ് പി പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസലുറഹ്മാൻ സ്വാഗതം പറഞ്ഞു.  ടി മുഹമ്മദ് അസ്ലം, മാനുവൽ കുറിച്ചിത്താനം, ഇ.വി ജയകൃഷ്ണാൻ., ഹരി കുമ്പള, ബാബു കോട്ടപ്പാറ,  ഷൈബിൻ ജോസഫ് പ്രസംഗിച്ചു.

Post a Comment

0 Comments