കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ 28 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ 28 പേര്‍ അറസ്റ്റില്‍

 


തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ 28 പേര്‍ അറസ്റ്റില്‍. ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ് എന്നിവയുള്‍പ്പടെ 420 തൊണ്ടിമുതലും പോലീസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 477 കേന്ദ്രങ്ങില്‍ ഒരേ സമയം നടത്തിയ റെയ്ഡിലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്തവരും അറസ്റ്റിലായവരിലുണ്ട്. ഇതുവരെ 328 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് ലിങ്കുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം നല്‍കിയാണ് ഇത്തരം സൈറ്റുകളില്‍ തത്സമയം ദൃശ്യങ്ങള്‍ കാണുന്നത്. വിദ്യാര്‍ഥികള്‍, ഐ ടി മേഖലയില്‍ ഉള്ളവര്‍, ക്യാമറ, മൊബൈല്‍ കടക്കാര്‍ തുടങ്ങിയവരാണ് ഇതിലെ കണ്ണികള്‍. സാമൂഹിക മാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നത്.

Post a Comment

0 Comments