കോവിഡ് ദുരിതം: പ്രവാസികൾക്കായി 15 കോടി രൂപ ചെലവഴിക്കുമെന്നു രവി പിള്ള

കോവിഡ് ദുരിതം: പ്രവാസികൾക്കായി 15 കോടി രൂപ ചെലവഴിക്കുമെന്നു രവി പിള്ള

 


ദുബായ്∙ പ്രവാസികളുടെ കോവിഡ് ദുരിതാവസ്ഥയിൽ സാന്ത്വനം പകരാൻ 15 കോടി രൂപ ചെലവഴിക്കുമെന്നു പ്രമുഖ വ്യവസായിയും ആർപി ഫൗണ്ടേഷൻ ചെയർമാനുമായ രവി പിള്ള പറഞ്ഞു. ഇതിൽ നിന്ന് 5 കോടി രൂപ പ്രവാസികൾക്കു വിതരണം ചെയ്യാൻ നോർക്ക റൂട്സിനെ ഏൽപിക്കും. നോർക്കയിൽ റജിസ്റ്റർ ചെയ്യാത്തവർക്കും സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ഓഗസ്റ്റിനകം തുക വിതരണം ചെയ്യാനാണു തീരുമാനം.

കോവിഡിനു ശേഷം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, രോഗികൾ, പെൺകുട്ടികളുടെ വിവാഹം, നിരാലംബരായ വിധവകൾ തുടങ്ങിയവർക്കായിരിക്കും സഹായം ലഭിക്കുക. ഇതുസംബന്ധമായ മാനദണ്ഡങ്ങൾ നോർക്ക റൂട്സ് വൈകാതെ പുറത്തിറക്കും. ആര്‍പി ഫൗണ്ടേഷൻ ഇതിനകം കോവിഡ് കാലത്ത് 100 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

Post a Comment

0 Comments