തെക്കേപുറം: മഹാമാരിയുടെ പുതിയ കാലത്ത് രക്ഷിതാക്കൾ അവരുടെ മക്കളുടെ ഭാവിയെ കുറിച്ചോർത്ത് വേവലാദിപ്പെടുന്ന കാലത്ത് വായനയുടെ അസാനിധ്യം ഉണ്ടാകാത്ത തലമുറ ഉണ്ടാകണം എന്ന ഉദ്ദേശത്തോടു കൂടി പുസ്തകം ലഭിക്കാത്തവർക്ക് അത് എത്തിച്ചു നൽകി 'വായനവാരം' പരിപാടി സംഘടിപ്പിച്ചു ..
ഓൺലൈൻ പഠനത്തിന് എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ട് പോലും ഇതിനോട് മുഖം തിരിക്കുന്ന വിദ്യാർത്ഥി സമൂഹത്തിലേക്ക് ബോധവൽക്കരണവുമായിട്ടാണ് വായനാവാരം സംഘടിപ്പിച്ചത് ..
പരിപാടിയുടെ ഭാഗമായി യൂത്ത് പടിഞ്ഞാറേക്കര വിധ്വാൻ പി കേള്നായർ സ്മാരക യുവജന വായന ശാല ലൈബ്രറിയിലേക്ക് പുസ്തകങ്ങൾമാറി.
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് വിജയകുമാർ കെ, അരവിന്ദാക്ഷൻ നായർ, അശോക് കുമാർ, എ എം രവീന്ദ്ര പ്രസാദ് ,സനീഷ് മാവുങ്കാൽ, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
0 Comments