സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം

 



സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധിയിൽ ആരാധനാലയങ്ങൾ തുറക്കാം. പരമാവധി 15 പേർക്ക് മാത്രമായിരിക്കും പ്രവേശനം. സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളില്ല. ഒരാഴ്ച കൂടി നിയന്ത്രണം തുടരും.


ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്. ടിപിആർ 24 ന് മുകളിൽ ട്രിപ്പ്ൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16 നും 24 നും ഇടയിൽ, 24 ന് മുകളിൽ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.

Post a Comment

0 Comments