കാഞ്ഞങ്ങാട്: ജനങ്ങളുടെ നികുതി പണം കൊണ്ട് കൊലപാതക കേസ് നടത്താൻ അനുവദിക്കില്ലെന്ന് ശാഫി പറമ്പിൽ എം.എൽ എ.
കൊലയാളി കുടുംബങ്ങൾക്ക് ഭരണ തണൽ.... ഇരകൾ നീതിക്കായി പൊരി വെയിലിൽ.... എന്ന പേരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി പരിസരത്ത് പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
സി.പി.എം ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ കല്ല്യോട്ട് ഇരട്ട കൊലകേസിലെ പ്രതികളുടെ ഭാര്യമാർക്ക് ഒന്നും, രണ്ടും, മൂന്നും റാങ്ക് നൽകി ജോലി നൽകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം.
ശരത് ലാൽ-കൃപേഷ് ഇരട്ട കൊലകേസ് പ്രതികളുടെ ഭാര്യമാർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അനധികൃതമായി ജോലി നൽകിയതിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.നിയമനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം വ്യക്തമാക്കി.ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഹകീം കുന്നിൽ,സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി,രക്തസാക്ഷി കുടുംബാംഗങ്ങൾ ആയ സത്യനാരായണൻ, കൃഷ്ണൻ, അമൃത, കൃഷ്ണപ്രിയ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കമൽജിത്ത്,ജില്ലാ ഭാരവാഹികളായ, മനാഫ് നുള്ളിപ്പാടി , സത്യനാഥൻ പത്രവളപ്പിൽ, ഇസ്മയിൽ ചിത്താരി,കാർത്തികേയൻ പെരിയ,ഉനൈസ് ബേഡകം,ഷുഹൈബ് തൃക്കരിപ്പൂർ,രാജേഷ് തമ്പാൻ ,അനൂപ് കല്ല്യോട്ട്,സന്തു ടോം ജോസ് സോണി പൊടിമറ്റം തുടങ്ങിയവർ സംസാരിച്ചു
0 Comments