ഓൺലൈൻ പഠനത്തിനായി മൂന്ന് സ്മാർട്ട്‌ ഫോൺ നൽകി സെന്റർ ചിത്താരിയിലെ യുവാക്കൾ

LATEST UPDATES

6/recent/ticker-posts

ഓൺലൈൻ പഠനത്തിനായി മൂന്ന് സ്മാർട്ട്‌ ഫോൺ നൽകി സെന്റർ ചിത്താരിയിലെ യുവാക്കൾ

 



കാഞ്ഞങ്ങാട്: സെന്റർ ചിത്താരി ഹിമായത്തുൽ ഇസ്ലാം  സ്കൂളിലെ പാവപെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൂന്ന് സ്മാർട്ട്‌ ഫോൺ നൽകി  സെന്റർ ചിത്താരിയിലെ യുവാക്കൾ മാതൃകയായി.


 നാട്ടിലെ സാമൂഹ്യപ്രവർത്തകനും അംസാർ ഗ്രൂപ്പ്‌ എംഡി യുമായ നിസാർ, പാവങ്ങളുടെ അത്താണിയും കഴിഞ്ഞ വർഷവും ഓൺലൈൻ പഠനത്തിനായി ടെലിവിഷനും സ്മാർട്ട്‌ ഫോണും നൽകിയ ജന്തർ ഗ്രുപ്പുമാണ് ഫോണുകൾ നൽകിയത്. സ്കൂളിലെ പ്രധാനധ്യാപകൻ പ്രഭാകരൻ മാസ്റ്റർക്ക് നിസാർ ബടക്കൻ ഫോണുകൾ കൈമാറി.


സ്കൂൾ അങ്കണത്തിൽ വെച്ച് സ്കൂൾ അധ്യാപകരായ ഫാരിസ,ഷഫീക്, സാമൂഹ്യ പ്രവർത്തകൻ ബോംബെ അഷ്‌റഫ്‌, ജന്തർ ഗ്രൂപ്പ്‌ അംഗങ്ങളായ നുഹ്മാൻ, ഇല്യാസ്, ആഷിർ, ജമാ അത്ത് മെമ്പർ റസാഖ് എന്നിവർ സന്നിഹിതരായിരുന്നു.


Post a Comment

0 Comments