വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു



വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീൽ ചെയ്തു. സ്ത്രീധനമായി നൽകിയ സ്വർണ്ണവും കാറും കേസിൽ തൊണ്ടിമുതലായി പരിഗണിക്കും.


അതേസമയം, വിസ്മയയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. റിമാൻഡിൽ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടൻ കോടതിയിൽ നൽകും.

Post a Comment

0 Comments