‘ഞാനൊരു മലയാളി’; വിടവാങ്ങൽ പ്രസംഗത്തിൽ കണ്ണീരണിഞ്ഞ് ബെഹ്റ; പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും

LATEST UPDATES

6/recent/ticker-posts

‘ഞാനൊരു മലയാളി’; വിടവാങ്ങൽ പ്രസംഗത്തിൽ കണ്ണീരണിഞ്ഞ് ബെഹ്റ; പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും

 




സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്റ വിടവാങ്ങൾ പ്രസം​ഗത്തിൽ വികാരധീനനായി കണ്ണീരണിഞ്ഞു.


ഞാനൊരു മലയാളിയാണെന്നും മുണ്ടുടുത്തതും മലയാളം സംസാരിച്ചതും ആരെയും കാണിക്കാനല്ലെന്ന്​ ബെഹ്​റ പറഞ്ഞു.


കേരളം തനിക്ക് വേണ്ടപ്പെട്ടതെന്നും എല്ലാ ഭാഗത്ത് നിന്നും തനിക്ക് പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു. പേരൂർക്കടയിൽ എസ്​.എ.പി ഗ്രൗണ്ടിൽ നടന്ന വിടവാങ്ങൽ പരേഡിലാണ്​ ബെഹ്​റയുടെ പ്രതികരണം.


കേരള പൊലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്റ ഇനിയും അത് തുടരേണ്ടതുണ്ടെന്നും പറഞ്ഞു. കേരളത്തിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.


അതേസമയം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കും. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, അഗ്നിസുരക്ഷാ സേനാ മേധാവി ബി.സന്ധ്യ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽകാന്ത് എന്നിവരാണു യുപിഎസ്.സിയുടെ അന്തിമ പട്ടികയിലുള്ളത്.


സുദേഷ് കുമാർ 1987 ബാച്ചിലെയും മറ്റു രണ്ടു പേർ 1988 ബാച്ചിലെയും ഐപിഎസ് ഉദ്യോഗസ്ഥരാണ്. ഇതിൽ റോഡ് സേഫ്റ്റി കമ്മീഷണറായ അനിൽകാന്തിനാണ് സാധ്യത കൂടുതൽ.


പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് സുപ്രീംകോടതി വിധി. മൂന്നുപേരിൽ സന്ധ്യക്ക് മാത്രമാണ് രണ്ടുവർഷം കാലാവധിയുള്ളത്. അനിൽകാന്തിന് അടുത്ത ജനുവരി മാത്രമാണ് കലാവധിയുള്ളത്. പക്ഷെ നിയമനം ലഭിച്ചാൽ രണ്ടുവർഷം തുടരാം.

Post a Comment

0 Comments