ഇനി ബ്ലൂട്ടൂത്തിലും മിണ്ടണ്ട; ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാൽ ലൈസൻസ് പോകും

LATEST UPDATES

6/recent/ticker-posts

ഇനി ബ്ലൂട്ടൂത്തിലും മിണ്ടണ്ട; ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാൽ ലൈസൻസ് പോകും




തിരുവനനന്തപുരം: ഫോൺ ഉപയോഗം മൂലമുള്ള വാഹന അപകട നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതൽ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാലും ലൈസൻസ് റദ്ദാക്കും. നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ.


തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും ലൈസൻസ് സസ്പെൻഡ് ചെയ്യിക്കാനും നിർദേശമുണ്ട്. ബ്ലൂട്ടൂത്ത് വഴി മൊബൈൽ ഫോൺ കണക്ട് ചെയ്ത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കുന്നത് അപകങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കേസെടുക്കാൻ മോട്ടർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.


നിയമം നടപ്പാക്കുന്ന കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നു മോട്ടർ വാഹന ഉദ്യോഗസ്ഥർ പറയുന്നു.നേരത്തേ, വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരെയുള്ള നടപടി കർശനമാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ജൂൺ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ വാഹനങ്ങളുടെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ പറയുന്നു.


റോഡ് സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഏപ്രിൽ 9-ന് പുറപ്പെടുവിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു.

Post a Comment

0 Comments