അജാനൂർ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റാസിഖിന് വീട് നിർമാണം തുടരാൻ ഹൈക്കോടതി ഉത്തരവ്; പഞ്ചായത്തിനും സെക്രടറിക്കും വില്ലേജ് ഓഫിസറിനും ആർ.ഡി.ഒ അടക്കമുള്ളവർക്ക് നോട്ടീസ്

LATEST UPDATES

6/recent/ticker-posts

അജാനൂർ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റാസിഖിന് വീട് നിർമാണം തുടരാൻ ഹൈക്കോടതി ഉത്തരവ്; പഞ്ചായത്തിനും സെക്രടറിക്കും വില്ലേജ് ഓഫിസറിനും ആർ.ഡി.ഒ അടക്കമുള്ളവർക്ക് നോട്ടീസ്


 


കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ  തറ പൊളിച്ച അജാനൂര്‍ ഇട്ടമ്മലിലെ എം.കെ റാസിഖിന്റെ വീട് നിർമാണത്തിന്  അജാനൂര്‍ പഞ്ചായത്ത് നൽകിയ സ്‌റ്റോപ്പ് മെമ്മോ  സംഭവത്തിൽ    ഹൈക്കോടതി റാസിഖിന് അനുകൂലമായി  ഇടക്കാല ഉത്തരവ് നൽകി. 



റാസിഖ് നല്‍കിയ ഹരജി പരിഗണിച്ച് ജസ്റ്റിസ്റ്റ് സതീശൻ നൈനാൻ ആണ് വീടിന്റെ നിർമാണത്തിന്  തുടർ പ്രവർത്തി നടത്താമെന്ന് അനുകൂല ഉത്തരവ് നൽകിയത്. കുടാതെ അജാനൂർ പഞ്ചായത്തിനെ ഒന്നാം കക്ഷിയും അജാനൂർ പഞ്ചായത്ത് സെക്രട്ടറിയെ രണ്ടാം കക്ഷിയും അജാനൂർ വില്ലേജ് ഓഫിസറെ മൂന്നാം കക്ഷിയും കാഞ്ഞങ്ങാട് ആർ.ഡി. ഒ നാലാം കക്ഷിയുമായി ഹൈക്കോടതി  നോട്ടീസ് അയക്കുകയും ചെയ്തു. 


റാസിഖ് നൽകിയ 12/807/2021 പ്രകാരമുള്ള റിട്ട് ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപെടുച്ചിരിക്കുന്നത്. അഡ്വ. ടി മധു, അഡ്വ. ശാരദ മേനോൻ എന്നിവരാണ് ഹൈക്കോടതിയിൽ റാസിഖിനായി ഹാജരായത്.


  കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചാം തിയതിയാണ് നിയമസഭ തിര ഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാന്‍ വൈകിയെന്നാ രോപിച്ച് നിര്‍മാണത്തിലിരിക്കുന്ന വീടി ന്റെ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ  കൊടി നാട്ടി പ്രതികാരം ചെയ്തത്. തുടര്‍ന്ന് ഏപ്രില്‍ പതിനെഴിന് മാധ്യമങ്ങളിലടക്കം വന്ന് സംഭവം വിവാദമായപ്പോള്‍ പ്രതികാര നടപടിയേന്നോണം സ്ഥലം മണ്ണിട്ട് നികത്തിയാണ് വീട് നിര്‍മാണം എന്ന് പറഞ്ഞ് അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍മാണത്തിന് സ് റ്റോപ്പ് മെ മ്മോ നല്‍കുകയും ചെയ്തു.


 ജൂണ്‍ ഏഴിന്  സ്റ്റോപ് മെമ്മോ ഒഴിവാക്കനായി പഞ്ചായത്ത് സെക്രട്ടറി വാക്കാല്‍ നിര്‍ദ്ദേശിച്ച റോഡിലുണ്ടായ മണ്ണ് നീക്കുവാന്‍ റാസിഖി നോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അതിനായി തൊഴിലാളികള്‍ വന്ന സമയത്ത്് സി.പി.എമുകാര്‍ പ്രവര്‍ത്തി തടസപെടുത്തിയിരുന്നു. എന്നാല്‍ പൊലിസും യൂത്ത് ലീഗ് പ്രവര്‍ത്തകരും ഇടപെട്ടതോടെ സി.പി.എമുകാര്‍ പിന്തിരിയുകയായിരുന്നു. തുടര്‍ന്നാണ് സ്‌റ്റോപ്പ് മെ മ്മോ ഒഴിവാക്കാനായി റാസിഖ് ഹൈ ക്കോടതി യെ സമീപിക്കുകയും അനുകൂല ഉത്താരവ് വാങ്ങുകയും ചെയ്തത്. 


അതിനിടയില്‍ സി.പി.എമുകാര്‍ റാസിഖി ന്റെ വീടിന്റെ തുടര്‍ പ്രവര്‍ത്തി തടയാന്‍ വന്ന സമയത്ത്് പ്രതി രോധിച്ച ഹോസ്ദുര്‍ഗ് എസ്.ഐ ഗണേഷനെ മഞ്ചേശ്വരത്തേക്ക് ഭരണ സ്വാധീനമുപ യോഗിച്ച് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments