ആലപ്പുഴ യുവതിയെ കാഞ്ഞങ്ങാട്ട് ബലാത്സംഗം ചെയ്ത് ദൃശ്യം മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച് അഞ്ച് ലക്ഷവും 10 പവനും തട്ടിയെടുത്തു

LATEST UPDATES

6/recent/ticker-posts

ആലപ്പുഴ യുവതിയെ കാഞ്ഞങ്ങാട്ട് ബലാത്സംഗം ചെയ്ത് ദൃശ്യം മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച് അഞ്ച് ലക്ഷവും 10 പവനും തട്ടിയെടുത്തു

 


അമ്പലത്തറ:  ആലപ്പുഴ സ്വദേശിനിയായ യുവതിയെ അമ്പലത്തറ ഇരിയയിലെ വീട്ടിൽ പീഡിപ്പിക്കുകയും, പീഡന ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്ത ശേഷം, പീഡനത്തിനിരയായ യുവതിയുടെ 5 ലക്ഷം രൂപയും 10 പവൻ സ്വർണ്ണാഭരണങ്ങളും പ്രതി തട്ടിയെടുക്കുകയും ചെയ്തു. ആലപ്പുഴ പട്ടണക്കാട് സ്വദേശിനിയായ 45 കാരിയാണ് പീഡനത്തിനിരയായത്. സ്ത്രീ നൽകിയ പരാതിയിൽ റെജി  സെബാസ്റ്റ്യൻ എന്നയാൾക്കെതിരെയാണ് 45, അമ്പലത്തറ പോലീസ് ബലാത്സംഗക്കു-റ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്.


റെജി സെബാസ്റ്റ്യൻ കോഴിക്കോട് സ്വദേശിയാണെന്നാണ് സൂചന. 2020 മാർച്ച് മാസം മുതൽ 2021 ജനുവരി അവസാന വാരം വരെയുള്ള മാസങ്ങളിൽ റെജി സെബാസ്റ്റ്യൻ യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. ഇരിയ സ്വദേശി മണിയുടെ ഉടമസ്ഥയിലുള്ള വീട്ടിലും, കോഴിക്കോട് ഇത്തിലക്കോടിലെ ബെന്നി പാറക്കലിന്റെ വീട്ടിലും റെജി സെബാസ്റ്റ്യൻ  യുവതിയെ പീഡിപ്പിച്ച് പീഡന ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തി.


മൊബൈൽ ഫോണിൽ ചിത്രീകരിച്ച പീഡന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി നിരന്തരം ബലാൽത്സംഗം ചെയ്യുകയായിരുന്നു. റെജി സെബാസ്റ്റ്യൻ പരാതിക്കാരിയുടെ 5 ലക്ഷം രൂപയും 10 പവൻ സ്വർണ്ണാഭരണങ്ങളും കൈക്കലാക്കിയെന്നാണ് സ്ത്രീയുടെ പരാതി. പ്രതിയായ റെജി സെബാസ്റ്റ്യന്റെ വീട്ടിൽ ജോലിക്കെത്തിയതായിരുന്നു പീഡനത്തിനിരയായ യുവതി. ജോലിക്കിടെ 10 മാസത്തോളം യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. ചേർത്തല പോലീസിലാണ് യുവതി റെജി സെബാസ്റ്റ്യനെതിരെ ആദ്യം പരാതി നൽകിയത്. ചേർത്തല പോലീസ് കേസ് അമ്പലത്തറ പോലീസിന് കൈമാറുകയായിരുന്നു.

Post a Comment

0 Comments