വർഷങ്ങളായി ശോചനീയാവസ്ഥയിൽ തൈവളപ്പ് എർമാളം അക്കരപ്പള്ള റോഡ്; പ്രതിഷേധവുമായി നാട്ടുകാർ

LATEST UPDATES

6/recent/ticker-posts

വർഷങ്ങളായി ശോചനീയാവസ്ഥയിൽ തൈവളപ്പ് എർമാളം അക്കരപ്പള്ള റോഡ്; പ്രതിഷേധവുമായി നാട്ടുകാർ

 


എർമാളം: വോട്ട് ചെയ്തു ജയിപ്പിച്ച ജനപ്രതിനിധികൾ തിരിഞ്ഞു നോക്കാതെ ദുരിതത്തിലായി എർമാളം നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. ഇരുപത് വർഷമായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പലകുറി അറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികൾ.  


തൈവളപ്പ് മുതൽ  അക്കരപള്ള വരെയുള്ള ഒന്നര കിലോമീറ്റർ റോഡാണ് കഴിഞ്ഞ ഇരുപത് വർഷമായി ജനപ്രതിനിധികളുടെ അനാസ്ഥയിൽ തകർന്ന് കിടക്കുന്നത്. മഴപെയ്താൽ വെള്ളം ഒഴുകി പോകുവാൻ ഡ്രൈനേജ് ഇല്ലാത്തതാണ് റോ‍ഡ് തകര്‍ച്ചയ്ക്ക് കാരണം.

ദിവസവും നൂറുകണക്കിന് ആളുകൾ കടന്ന് പോകുന്ന റോഡിൽ രാത്രി കാലങ്ങളിൽ അപകടം പതിവാണ്. ആശുപത്രിയിലേക്ക് പോകാന്‍പോലും ഒരു ഓട്ടോറിക്ഷാ വിളിച്ചാല്‍ പോലും ആരും വരാൻ തയ്യാറാവുന്നില്ല. റോഡിന്റെ ഇരുവശത്തുമുള്ള തെരുവ് വിളക്കുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍    കഴിഞ്ഞു. 

മുന്നൂറിന് മുകളിൽ കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. തകർന്ന റോഡിലെ കുഴികളിൽ വീണ് ബൈക്ക് യാത്രികർക്ക് അപകടം പറ്റുന്നത് നിത്യ സംഭവമാണ്. പ്രദേശത്തെ ഒൻപത് സ്കൂളുകളിലേക്ക് വാഹനങ്ങൾ പോകുന്ന വഴിയാണിത്. പലയിടത്തും റോഡിൽ ടാറില്ലാതെ കുഴിഞ്ഞ അവസ്ഥയാണ്. ഇതിനാൽ സ്‌കൂൾ വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ട്.

വർഷങ്ങളായി നാട്ടുകാർ ആവിശ്യം ഉന്നയിക്കുന്ന എർമാളം മസ്ജിദ് റോഡ് ഇത് വരെ യാഥാർഥ്യമായില്ല. ഈ വഴിയുള്ള കാല്‍നട യാത്ര പോലും ഇപ്പേള്‍ ദുരിത പൂര്‍ണ്ണമാണ്.

Post a Comment

0 Comments