വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥക്കാരണം ദുരിതമനുഭവിക്കുന്നത് വിദ്യാർത്ഥികൾ:എം. എസ്.എഫ്

LATEST UPDATES

6/recent/ticker-posts

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥക്കാരണം ദുരിതമനുഭവിക്കുന്നത് വിദ്യാർത്ഥികൾ:എം. എസ്.എഫ്




കാഞ്ഞങ്ങാട്: വിദ്യാർത്ഥികളോടുള്ള നീതി നിഷേധാത്മകമായ നടപടിയിൽ  സർക്കാരും വിദ്യാഭ്യാസ വകുപ്പും പിന്മാറണമെന്ന് പ്രസ്താവനയിലൂടെ എം. എസ്. എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ ചിത്താരി, ജന. സെക്രട്ടറി നജീബ് ഹദ്ദാദ് നഗർ അറിയിച്ചു.

 കാസർകോട് ജില്ലയിലെ വിദ്യാലയങ്ങളിൽ അധ്യാപക ക്ഷാമം സർക്കാർ ഇടപെട്ട് കൊണ്ട് പരിഹരിക്കണമെന്ന്  ജില്ലാ വിദ്യാഭ്യാസ ഓഫീസർ അധികാരികൾക്ക് കത്തെഴുതേണ്ട അവസ്ഥ അങ്ങേയറ്റം നിർഭാഗ്യകരമാണ്. നിലവിൽ ജില്ലയിൽ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി ക്ലാസ് വരെ 1200ൽ പരം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.ഇതിൽ പല സ്കൂളുകളിലും പ്രധാനാധ്യാപകർ ഇല്ലാത്ത സാഹചര്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും വലിയ മാനസിക സമ്മർദ്ധമാണ് ഉണ്ടാകുന്നത്. താത്കാലികമായോ അല്ലാതെയും അടിയന്തിരമായി ഒഴിവുവന്ന തസ്തികകൾ നികത്തുന്നതിന് സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇടപെടണമെന്നും അതുപോലെ കഴിഞ്ഞ അധ്യാന വർഷം 4,7 ക്ലാസിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളുടെ നടത്തേണ്ട എൽഎസ്എസ്, യുഎസ്എസ് പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ നിന്നും കൃത്യമായി പ്രതികരണം ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ വലിയ മാനസിക സമ്മർദവും ഇരട്ട പഠന ഭാരവുമാണ് എൽകുന്നത്. കഴിഞ്ഞ മാർച്ചിൽ കോവിഡ് പശ്ചാത്തലത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടത്തുന്നതിന്ന് പരീക്ഷക്ക് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ്  അകാരണമായി മെയ് പതിനേഴിലേക്ക് മാറ്റിയത് എന്നാൽ നിലവിൽ കോവിഡ് മൂർച്ഛിച്ച സാഹചര്യത്തിൽ പരീക്ഷ വീണ്ടും മാറ്റി. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഒരു തരത്തിലുമുള്ള പ്രസ്താവനകൾ ഇറക്കാത്തത് കുട്ടികളെ കൂടുതൽ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയിട്ടില്ലായെങ്കിൽ ശക്തമായ പ്രതിഷേധവുമായി എം.എസ്.എഫ് മുന്നോട്ടു വരും.

Post a Comment

0 Comments