കാസര്‍കോട് മതിയായ രേഖകളില്ലാതെ ചികിത്സ നടത്തിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

കാസര്‍കോട് മതിയായ രേഖകളില്ലാതെ ചികിത്സ നടത്തിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

 



കാസര്‍കോട്- മതിയായ രേഖകളില്ലാതെ ചികിത്സ നടത്തിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ അബ്ദുല്‍ സത്താറി (28)നെയാണ് കാസര്‍കോട് ഡിവൈ.എസ്.പി യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടൗണ്‍ എസ്.ഐ. സുമേഷ് അറസ്റ്റ് ചെയ്തത്. സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

മുളിയാര്‍ പൊവ്വലിലെ ജാഫറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കര്‍ണാടകയിലെ പെരിയ പട്ടണത്തിനടുത്ത് ഇയാള്‍ ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തുകയും അവിടെനിന്ന് മുങ്ങുകയും ചെയ്തതായി പോലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ക്ലിനിക്കുകള്‍ നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിലും ഇയാള്‍ ചികിത്സ നടത്തിയതായി ഡിവൈ.എസ്.പി പറഞ്ഞു.

അര്‍മേനിയയില്‍നിന്നാണ് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയാതെന്നാണ് ഇയാള്‍ പോലീസില്‍ നല്‍കിയ മൊഴി. അതേസമയം ഇയാള്‍ സമ്പാദിച്ചുവെന്ന് പറയുന്ന മെഡിക്കല്‍ ബിരുദം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയിട്ടില്ല. മെഡിക്കല്‍ രേഖകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments