'തകരുന്ന തൊഴിൽ മേഖല തളരുന്ന തൊഴിലാളി ' എസ് ടി യു മാണിക്കോത്ത് യൂണിറ്റ് അവകാശ പ്രതിജ്ഞാ സംഗമം നടത്തി

LATEST UPDATES

6/recent/ticker-posts

'തകരുന്ന തൊഴിൽ മേഖല തളരുന്ന തൊഴിലാളി ' എസ് ടി യു മാണിക്കോത്ത് യൂണിറ്റ് അവകാശ പ്രതിജ്ഞാ സംഗമം നടത്തി




അജാനൂർ : തകരുന്ന തൊഴിൽ മേഖല തളരുന്ന തൊഴിലാളി എസ് ടി യു അവകാശ പ്രഖ്യാപന ദിനത്തിൽ  സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റ്  അവകാശ പ്രതിജ്ഞാ സംഗമം നടത്തി.


ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ  തൊഴിൽ മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേരളത്തിലെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും, തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഏറ്റവും ന്യായമായ ആവശ്യങ്ങളും അക്കമിട്ട് നിരത്തുന്ന സമഗ്രമായ അവകാശ പത്രിക  എസ് ടി. യു സംസ്ഥാന കമ്മിറ്റി സർക്കാരിന് സമർപ്പിക്കുന്നതിൻ്റെ ഭാഗമായാണ്  എസ് ടി യു മാണിക്കോത്ത് യൂണിറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ പ്രതിജ്ഞാ സംഗമം നടത്തിയത് .


സാധാരണക്കാരും, തൊഴിലാളികളും ജീവിത വഴിയിൽ പകച്ചു നിൽക്കുന്ന സാഹചര്യത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവും അന്ധമായ സ്വകാര്യ - കോർപ്പറേറ്റ് വൽക്കരണവും സാമ്പത്തിക മേഖലയുടെ നട്ടെല്ലു ഒടിച്ചിരിക്കുകയാണ്. അതാത് ദിവസം തൊഴിലെടുത്ത് ഉപജീവനം കഴിച്ചിരുന്ന ഓട്ടോ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്  സർക്കാറുകളുടെ ദീർഘവീക്ഷണമില്ലായ്മയും വിദഗ്ദമായ ആസൂത്രണത്തിൻ്റെ അഭാവവും പ്രതിസന്ധി ഗുരുതരമാക്കി. 

ആശ്വാസ പാക്കേജുകൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയും ചെയ്തു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ സഹായധനം ക്ഷേമനിധി അംഗങ്ങൾക്ക് മാത്രമാണ്.

ക്ഷേമനിധിയിൽ അംഗമല്ലാത്ത കാരണം ഒരു ആനുകൂല്യവും ലഭിക്കാത്ത തൊഴിലാളികളാണു മഹാ ഭൂരിപക്ഷവും, മുഴുവൻ തൊഴിലാളികൾക്കും 7000 രൂപ ധനസഹായം നൽകുക, ഇന്ധന വില ജി എസ് ടി യി ൽ ഉൾപ്പെടുത്തുക, ഒരുലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക, ഒരു വർഷത്തെ ഇൻഷൂറൻസ് ചാർജ്ജ് ഒഴിവാക്കുക തുടങ്ങിയ പ്രധാധ ആവശ്യങ്ങളാണ് തൊഴിലാളികൾ  ഉന്നയിക്കുന്നത് "


ഗുരുതരമായ ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും കാര്യക്ഷമവും പ്രായോഗികവുമായ ഇടപെടലുകളും ക്രിയാത്മകമായ നടപടികളും ഉണ്ടാവമെന്നാണ് എസ് ടി യു ആവശ്യ പ്പെടുന്നത് 


മഡിയൻ ജംഗ്ഷനിൽ നടന്ന പ്രതിജ്ഞാ സംഗമം 

മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് പ്രഡിഡൻ്റ് മുബാറക്ക് ഹസൈനാർ ഹാജി ഉൽഘാടനം ചെയ്തു, എസ് ടി യു മാണിക്കോത്ത്  യൂണിറ്റ് പ്രഡിൻ്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു, 

ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ സ്വാഗതം പറഞ്ഞു, 

വൈസ് പ്രസിഡൻ്റ് അന്തുമായി ബദർ നഗർ,സെക്രട്ടറി മാരായ അൻസാർ ചിത്താരി, എം കെ സുബൈർ മൂസ കൊവ്വൽ, അസീസ് മുല്ലപ്പൂ 

തുടങ്ങിയവർ സംസാരിച്ചു യൂണിറ്റ് പ്രസിഡൻ്റ് കരീം മൈത്രി പതാക ഉയർത്തുകയും ചെയ്തു 


Post a Comment

0 Comments