കൊവിഡ് വാക്സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

LATEST UPDATES

6/recent/ticker-posts

കൊവിഡ് വാക്സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

 



സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനിൽ കോളേജ് വിദ്യാർഥികൾക്കും മുൻഗണന നൽകാൻ ഉത്തരവ്. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.  വിദേശരാജ്യങ്ങളിലേക്കു പഠനത്തിനായി പോകേണ്ട വിദ്യാർഥികൾക്കും ആനുകൂല്യം ലഭിക്കും. കോളേജ് വിദ്യാർഥികൾക്ക് വാക്സീൻ മുൻഗണനാടിസ്ഥാനത്തിൽ നൽകി ക്ലാസുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. നേരത്തെ 56 വിഭാഗങ്ങള്‍ക്ക് കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവ്.

Post a Comment

0 Comments