17കാരനെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

17കാരനെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മധ്യവയസ്‌കന്‍ അറസ്റ്റില്‍



മയ്യില്‍: പതിനേഴുകാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വിമുക്തഭടനായ മധ്യവയസ്‌കന്‍ പിടിയില്‍. മയ്യില്‍ വേളം സ്വദേശി ഊരാട പൊടിക്കുണ്ട് ഹൗസില്‍ കൃഷ്ണ(54)നെയാണ് പോക്‌സോ നിയമപ്രകാരം മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ മനോജ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിയായ 17കാരനെ മദ്യം നല്‍കി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തറിഞ്ഞതോടെ മദ്യ ലഹരിയിലായിരുന്ന പ്രതിയെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരയുടെ മൊഴിയെടുത്ത പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. 

Post a Comment

0 Comments