എസ് ടി യു മെമ്പർ ഷിപ്പ് കാമ്പയിൻ: മാണിക്കോത്ത് യൂണിറ്റ് പ്രവർത്തനം തുടങ്ങി

എസ് ടി യു മെമ്പർ ഷിപ്പ് കാമ്പയിൻ: മാണിക്കോത്ത് യൂണിറ്റ് പ്രവർത്തനം തുടങ്ങി

 




എസ് ടി യു സംസ്ഥാന കമ്മിറ്റിയുടെ 2021 വർഷത്തെ മെമ്പർഷിപ്പ് കാമ്പയിൻ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെമ്പർ ഷിപ്പ് കാമ്പയിൻ പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന കാമ്പയിനിൽ  എസ് ടി യു  അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റ് പ്രസിഡൻ്റുമായ കരീം മൈത്രി, യൂണിറ്റ് വൈസ് പ്രസിഡൻ്റ് അസീസ് മാണിക്കോത്തിന് മെമ്പർഷിപ്പ് കൈമാറി ഉൽഘാടനം ചെയ്തു,  യൂണിറ്റ് ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി അൻസാർ ചിത്താരി സ്വാഗതം പറഞ്ഞു ട്രഷറർ എം എ മൊയ്തീൻ,  യൂണിറ്റ് വൈസ് പ്രസിഡൻ്റ്മാരായ  അന്തുമായി ബദർ , നഗർ, സി വി മുഹമ്മദ്, മാണിക്കോത്ത് യൂണിറ്റ് പ്രവർത്തക സമിതി അംഗങ്ങളായ മൂസ കൊവ്വൽ, മുഹമ്മദ് കുഞ്ഞി സി കെ , അസീസ് മുല്ലപ്പൂ , ഹാരിസ് മുക്കൂട്, എം കെ അബ്ദുൽ ഖാദർ ബദർ നഗർ,  മുഹമ്മദലി ചെർക്കപ്പാറ,നഫ്സി മജീദ്, കുഞ്ഞഹ്മദ് ചിത്താരി, അന്ത്ക്ക ചിത്താരി, എം കെ സുബൈർ, ഹനീഫ എം എ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments