ഞായറാഴ്‌ച, ഫെബ്രുവരി 15, 2026



കാഞ്ഞങ്ങാട് : സംസ്ഥാന പാതയിൽ ചേറ്റുകുണ്ടിലെചിത്താരി പാലത്തിൽ രണ്ട് സ്കൂട്ടിയും കാറും  കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ബോവിക്കാനത്തെ അബ്ദുല്ലയുടെ മകൻ ഫയാസ് (26) ആണ് മരിച്ചത്, രണ്ടുപേർക്ക് പരിക്ക്. ഇന്ന് വൈകീട്ടാണ് അപകടം. രണ്ട് സ്കൂട്ടിയും കാറും  അപകടത്തിൽ പെടുകയായിരുന്നു. പരുക്കേറ്റവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായായിരുന്നു. ഫയാസിന്റെ അവസ്ഥ ഗുരുതരമായതിനാൽ മംഗലാപുരം ആശുപ്രത്രിയിൽ കൊണ്ടുപോലും വഴിയായിരുന്നു മരണം. ചെർക്കാപ്പാറയിലെ അബ്ബാസ് കെ 40, കൊളവയലിലെ ബിലാൽ  24 എന്നിവരാണ് പരുക്കേറ്റ രണ്ടുപേർ . ഒരാൾ പുഴയിൽ മുങ്ങിതാണതായി സംശയത്തെ തുടർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ